Month: സെപ്റ്റംബർ 2026

വിശ്വാസത്താൽ മുമ്പോട്ടു ചുവടുവയ്ക്കുക

അതിഥി പ്രഭാഷകൻ ദൈവത്തിൽ വിശ്വസിക്കുന്നതിന്റെയും “നദിയിലേക്ക് ഇറങ്ങുന്നതിന്റെയും” ജ്ഞാനത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു. തന്റെ പ്രസംഗത്തിൽ ഒരു പ്രാദേശിക പാസ്റ്ററെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ദേശത്തെ നിയമം സുവിശേഷത്തിന് എതിരായിട്ടും ദൈവത്തിൽ വിശ്വസിക്കുകയും വേദപുസ്തകത്തിലെ സത്യങ്ങൾ അദ്ദേഹം ധൈര്യത്തോടെ വിളിച്ചുപറയുകയും ചെയ്തു. വിദ്വേഷ പ്രസംഗം ആരോപിക്കപ്പെട്ടു ശിക്ഷിക്കപ്പെട്ട അദ്ദേഹം മുപ്പത് ദിവസം ജയിലിൽ കിടക്കേണ്ടിവന്നു. എന്നാൽ അദ്ദേഹത്തിന്റെ കേസ് പുനർവിചാരണ ചെയ്യപ്പെട്ടു. വേദപുസ്തകത്തിനു വ്യക്തിപരമായ വ്യാഖ്യാനം നൽകാനും അത് പിന്തുടരാൻ മറ്റുള്ളവരെ പ്രേരിപ്പിക്കാനും അദ്ദേഹത്തിനു അവകാശമുണ്ടെന്ന് കോടതി വിധിച്ചു.

നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാരും ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടി വന്നു — ഒന്നുകിൽ വെള്ളത്തിലേക്കു ഇറങ്ങുക അല്ലെങ്കിൽ കരയിൽ നിൽക്കുക. മിസ്രയീമിൽനിന്നു രക്ഷപ്പെട്ട ശേഷം, യിസ്രായേൽമക്കൾ മരുഭൂമിയിൽ നാല്പതു വർഷത്തോളം അലഞ്ഞു. ഇപ്പോൾ അവർ യോർദ്ദാൻ നദിയുടെ തീരത്തു നിൽക്കുന്നു. വെള്ളപ്പൊക്ക സാധ്യതയോടെ അപകടകരമായ നിലയിലായിരുന്നു യോർദ്ദാനിലെ ജലനിരപ്പ്. എന്നാൽ അവർ ആ ചുവടുവെയ്പ്പു നടത്തിപ്പോൾ വെള്ളം വറ്റാൻ ദൈവം ഇടയായി: “പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോൾ മേൽ വെള്ളത്തിന്റെ ഒഴുക്കു നിന്നു” (യോശുവ 3:15).

വേദപുസ്തകത്തിലെ സത്യങ്ങൾ വിളിച്ചുപറയുമ്പോഴോ അറിയാത്ത മേഖലയിലേക്ക് കടക്കുമ്പോഴോ, നമ്മുടെ ജീവൻ ദൈവത്തിൽ ഭരമേല്പിച്ചുകൊണ്ടു അവനിൽ ആശ്രയിക്കുമ്പോൾ, മുന്നോട്ടു നീങ്ങാനുള്ള ധൈര്യം അവൻ നൽകുന്നു. പാസ്റ്ററുടെ പ്രസംഗത്തിലൂടെ അദ്ദേഹത്തിന്റെ വിചാരണ വേളയിൽ കോടതി സുവിശേഷം കേട്ടു. യോശുവയുടെ നേതൃത്വത്തിൽ, യിസ്രായേൽമക്കൾ വാഗ്ദത്ത ദേശത്തേക്കു സുരക്ഷിതമായി കടന്നുചെന്നു, ഭാവി തലമുറകളോട് ദൈവത്തിന്റെ ശക്തിയെക്കുറിച്ചു പങ്കുവെച്ചു (വാക്യം 17; 4:24). നാം വിശ്വാസത്തോടെ ചുവടുവച്ചാൽ, ശേഷം കാര്യങ്ങൾ ദൈവം നോക്കിക്കൊള്ളും. 

 

ക്രിസ്തുവിൽ സത്യം സംസാരിക്കുക

തനിക്കു ലഭിക്കുന്ന ഗതാഗത ലംഘന പിഴകൾ നുണ പറഞ്ഞു ഒഴിവാക്കുന്നതിൽ സമർത്ഥനായ ഒരു മനുഷ്യനുണ്ടായിരുന്നു. കോടതിയിൽ വിവിധ ന്യായാധിപന്മാർക്കു മുന്നിൽ ഹാജരായപ്പോഴെല്ലാം അവൻ ഒരേ കഥ തന്നെ പറയുമായിരുന്നു: “ഞാൻ എന്റെ സുഹൃത്തുമായി വഴക്കിട്ടതിനെ തുടർന്ന്, എന്റെ അറിവില്ലാതെ അവൾ എന്റെ കാർ എടുത്തുകൊണ്ടുപോയി.” കൂടാതെ, ജോലിക്കിടെ മോശമായി പെരുമാറുന്നതിന് പലതവണ ശകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ന്യായാധിപന്മാരോട് പ്രതിജ്ഞാലംഘനം നടത്തിയതിനും സാങ്കൽപ്പിക പോലീസ് റിപ്പോർട്ടുകൾ നൽകിയതിനും പ്രോസിക്യൂട്ടർമാർ ഒടുവിൽ നാല് കള്ളസാക്ഷ്യം, അഞ്ച് വ്യാജരേഖകൾ എന്നിവ അയാൾക്കെതിരെ ചുമത്തി. ഈ മനുഷ്യനെ സംബന്ധിച്ചിടത്തോളം നുണ പറയുക എന്നത് ആജീവനാന്ത ശീലമായി മാറിയിരുന്നു.

നേരെമറിച്ച്, യേശുവിൽ വിശ്വസിക്കുന്നവർക്ക് ജീവിതത്തിൽ വേണ്ട ഒരു സുപ്രധാന ശീലമാണ് സത്യം പറയുക എന്നത് എന്ന് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞിരിക്കുന്നു. ക്രിസ്തുവിന് തങ്ങളുടെ ജീവിതം സമർപ്പിക്കുന്നതിലൂടെ തങ്ങളുടെ പഴയ ജീവിതരീതി ഉപേക്ഷിക്കാൻ സാധിക്കുമെന്ന് അവൻ എഫെസ്യരെ ഓർമ്മിപ്പിച്ചു (എഫെസ്യർ 2:1-5). ഇപ്പോൾ, തങ്ങളുടെ ജീവിതത്തിൽ പ്രത്യേകമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്, അവർ രൂപാന്തരം വന്ന പുതിയ വ്യക്തികളെപ്പോലെ അവർ ജീവിക്കേണ്ടിയിരിക്കുന്നു.

അവസാനിപ്പിക്കേണ്ട ഒന്നായ “ഭോഷ്കു” ആയിരുന്നു അത്തരത്തിലുള്ള ഒരു പ്രവൃത്തി. പരിശീലിക്കേണ്ട ഒന്നായ “കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ” (4:25) എന്നതായിരുന്നു മറ്റൊരു പ്രവൃത്തി. അത് സഭയുടെ ഐക്യത്തെ സംരക്ഷിച്ചതിനാൽ, എഫെസ്യരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വാക്കുകളും പ്രവർത്തനങ്ങളും എപ്പോഴും “ആത്മികവർദ്ധനെക്കായി” ഉള്ളതായിരിക്കണമായിരുന്നു (വാ. 29).

പരിശുദ്ധാത്മാവു നമ്മെ സഹായിക്കുന്നതുപോലെ (വാ. 3-4), യേശുവിലുള്ള വിശ്വാസികൾ തങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യമുള്ളവരാകുന്നതിനായി പരിശ്രമിക്കാം. അപ്പോൾ സഭ ഏകീകരിക്കപ്പെടുകയും ദൈവം ആദരിക്കപ്പെടുകയും ചെയ്യും. മാർവിൻ വില്യംസ്

 

 

കൃപ ഇപ്പോൾ

എന്റെ സുഹൃത്ത് ജെറിയുടെ ജോലിക്കിടയിലെ ചെറിയ ഇടവേളയിൽ ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കാൻ ഞങ്ങൾ ഒരു ഭക്ഷണശാലിയിലേക്ക് തിടുക്കപ്പെട്ടു പോവുകയായിരുന്നു. വാതിൽക്കൽ എത്തിയ ഏതാണ്ട് അതേ സമയം തന്നെ ഞങ്ങളുടെ തൊട്ടുമുന്നിലൂടെ ആറ് ചെറുപ്പക്കാർ അകത്തേക്കു കയറി. ഞങ്ങൾക്ക് അധികം സമയമില്ലെന്ന് അറിയാവുന്നതുകൊണ്ട് ഞങ്ങൾ ഉള്ളിൽ പിറുപിറുത്തു. ആദ്യം ഭക്ഷണം ലഭിക്കുന്നതിനായി അവർ ഓരോരുത്തരും രണ്ട് നിരയിലും സംഘമായി നിന്നു. അപ്പോൾ ജെറി സ്വയം “ഇപ്പോൾ കൃപ കാണിക്കൂ” എന്നു മന്ത്രിക്കുന്നത് ഞാൻ കേട്ടു. തീർച്ചയായും, ഞങ്ങളെ ആദ്യം പോകാൻ അനുവദിച്ചിരുന്നെങ്കിൽ നന്നായിരുന്നു. എന്നാൽ എന്റെ മാത്രമല്ല, മറ്റുള്ളവരുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് ചിന്തിക്കാനുള്ള മികച്ച ഓർമ്മപ്പെടുത്തലായിരുന്നു അത്.

സ്നേഹം ക്ഷമിക്കുന്നതും ദയകാണിക്കുന്നതും നിസ്വാർത്ഥവും ആണെന്ന് വേദപുസ്തകം പഠിപ്പിക്കുന്നു; അത് “ദ്വേഷ്യപ്പെടുന്നില്ല” (1 കൊരിന്ത്യർ 13:5). “അത് പലപ്പോഴും . . . [മറ്റുള്ളവരുടെ] ക്ഷേമത്തിനും സംതൃപ്തിക്കും നേട്ടത്തിനും മുൻഗണന നൽകുന്നു” എന്ന് ഈ സ്നേഹത്തെക്കുറിച്ച് വ്യാഖ്യാതാവ് മാത്യു ഹെൻറി എഴുതിയിരിക്കുന്നു. ദൈവത്തിന്റെ സ്നേഹം ആദ്യം മറ്റുള്ളവരെക്കുറിച്ചാണ് ചിന്തിക്കുന്നത്.

നമ്മിൽ പലരും എളുപ്പത്തിൽ പ്രകോപിതരാകുന്ന ഒരു ലോകത്ത്, മറ്റുള്ളവരോട് ക്ഷമയും ദയയും കാണിക്കാനുള്ള കൃപയ്ക്കും സഹായത്തിനും വേണ്ടി ദൈവത്തോട് അപേക്ഷിക്കാൻ നമുക്ക് പലപ്പോഴും അവസരം ലഭിക്കാറുണ്ട് (വാ. 4). “വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം” എന്ന് സദൃശവാക്യങ്ങൾ 19:11 കൂട്ടിച്ചേർക്കുന്നു.

ദൈവത്തിന് ആദരവു നൽകുന്ന തരത്തിലുള്ള സ്നേഹനിർഭരമായ പ്രവർത്തനമാണത്. തന്റെ സ്നേഹത്തെക്കുറിച്ചുള്ള ചിന്തകൾ മറ്റുള്ളവരിലേക്ക് കൊണ്ടുചെല്ലാനായി പോലും അവൻ അത് ഉപയോഗിച്ചേക്കാം.

ദൈവത്തിന്റെ ശക്തിയാൽ, കൃപ കാണിക്കാനുള്ള എല്ലാ അവസരങ്ങളും നമുക്ക് ഇനി പ്രയോജനപ്പെടുത്താം. 

 

ഉന്നതമായ മഹത്വം

ചിലപ്പോഴൊക്കെ ആത്മീയ സന്ദേശങ്ങൾ അതിശയകരമാംവിധം അപ്രതീക്ഷിത ഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട് — ഉദാഹരണമായി പറഞ്ഞാൽ ഒരു കോമിക് പുസ്തകത്തിൽ. സ്പൈഡർമാൻ, അയൺ മാൻ, ഫന്റാസ്റ്റിക് ഫോർ, ഹൾക്ക് തുടങ്ങി ജനപ്രീതിയാർജ്ജിച്ച നിരവധി ഹീറോകളുടെ അതിശയകരമായ കഥകൾ അവശേഷിപ്പിച്ചുകൊണ്ട് മാർവൽ കോമിക്സ് പ്രസാധകനായ സ്റ്റാൻ ലീ 2018-ൽ അന്തരിച്ചു,

കറുത്ത കണ്ണട ധരിച്ച് സുസ്മേരവദനനായി പ്രത്യക്ഷപ്പെട്ടിരുന്ന ഈ പ്രശസ്ത മനുഷ്യൻ പതിറ്റാണ്ടുകളായി മാർവൽ കോമിക്സിലെ പ്രതിമാസ കോളങ്ങൾ എഴുതി അവസാനിപ്പിക്കുമ്പോൾ ഉപയോഗിച്ചിരുന്ന ഒരു വ്യക്തിപരമായ വാക്കുണ്ടായിരുന്നു - എക്സൽസിയർ. 2010-ൽ, ലീ അതിന്റെ അർത്ഥം ഇപ്രകാരം വിശദീകരിച്ചു: “‘കൂടുതൽ മഹത്വത്തിലേക്ക് കുതിക്കുക!’ അതാണ് ഞാൻ നിങ്ങൾക്ക് ആശംസിക്കുന്നത് . . . എക്സൽസിയർ!”

എനിക്ക് ആ വാക്ക് ഇഷ്ടമാണ്. സ്റ്റാൻ ലീ അത് മനസ്സിലാക്കിയാലും ഇല്ലെങ്കിലും ഈ അസാധാരണ പദപ്രയോഗത്തിന്റെ ഉപയോഗം, പിന്നിലേക്കല്ല, മറിച്ച് മുന്നോട്ടും മുകളിലേക്കും നോക്കാൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽ പൗലൊസ് വിശ്വാസികൾക്ക് നൽകിയ ഉപദേശത്തിൽ പ്രതിധ്വനിക്കുന്നു. “ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു” (വാ. 14-15).

ഖേദത്തിലോ മുൻകാല തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നതിലോ നാം എളുപ്പത്തിൽ കുടുങ്ങിപ്പോകാനിടയുണ്ട്. എന്നാൽ ക്രിസ്തുവിൽ, ദൈവം നമുക്ക് നൽകുന്ന ക്ഷമയും ഉദ്ദേശ്യവും സ്വീകരിക്കുന്നതിലൂടെ ഖേദത്തെ ഉപേക്ഷിക്കാനും ദൈവത്തിന്റെ മഹത്തായ മഹത്വത്തിലേക്ക് നീങ്ങാനും നമ്മെ അവൻ ക്ഷണിക്കുന്നു! എക്സൽസിയർ! 

 

ദൈവം നമ്മെ കേൾക്കുന്നു

ഒരിക്കൽ ഒരു ഒന്നാം ക്ലാസ് വിദ്യാർത്ഥി ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചു. ഹെൽപ്പ് ലൈൻ ഓപ്പറേറ്റർ ഫോണെടുത്തു. “എനിക്ക് സഹായം വേണം,” കുട്ടി പറഞ്ഞു. “എനിക്ക് ഒരു കണക്ക് ചെയ്യാനുണ്ട്.” ഓപ്പറേറ്റർ അവനെ സഹായിക്കാൻ തുടങ്ങി. കുറച്ചു നേരത്തിനുശേഷം ഒരു സ്ത്രീ മുറിയിൽ പ്രവേശിക്കുന്ന ശബ്ദം കേട്ടു. “ജോണി, നീ എന്താണീ ചെയ്യുന്നത്?” എന്ന് പറയുന്നത് അങ്ങേ തലയ്ക്കൽ കേൾക്കാമായിരുന്നു. തനിക്ക് ഗണിത ഗൃഹപാഠം ചെയ്യാൻ കഴിയാതെ വന്നെന്നും, അതിനാൽ സഹായം ആവശ്യമുള്ളപ്പോൾ ചെയ്യാനായി അമ്മ പഠിപ്പിച്ചത് കൃത്യമായി താൻ ചെയ്തെന്നും ജോണി വിശദീകരിച്ചു. അവൻ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചു. ജോണിയെ സംബന്ധിച്ചിടത്തോളം, അവന്റെ അപ്പോഴത്തെ ആവശ്യം അടിയന്തര സഹായമർഹിക്കുന്നതായിരുന്നു. അനുകമ്പയുള്ള ആ ഓപ്പറേറ്ററെ സംബന്ധിച്ചിടത്തോളം, ആ ബാലനെ അവന്റെ ഗൃഹപാഠത്തിൽ സഹായിക്കുന്നതായിരുന്നു ആ നിമിഷത്തിൽ മുൻഗണന.

സങ്കീർത്തനക്കാരനായ ദാവീദിന് സഹായം ആവശ്യമായി വന്നപ്പോൾ, “യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ.” (സങ്കീർത്തനങ്ങൾ 39:4) എന്ന് അവൻ പറഞ്ഞു. “എന്റെ പ്രത്യാശ നിങ്കൽ വെച്ചിരിക്കുന്നു” (വാ. 7) എന്ന് അവൻ പറഞ്ഞു. അതിനാൽ, തന്റെ “അപേക്ഷ” (വാ. 12) കേട്ട് ഉത്തരമരുളാൻ അവൻ ദൈവത്തോട് യാചിച്ചു. തുടർന്ന്, വിചിത്രമെന്നു തോന്നുമാറ്, തന്നിൽ നിന്ന് “നോട്ടം മാറ്റേണമേ” (വാ. 13) എന്ന് അവൻ ദൈവത്തോട് അപേക്ഷിച്ചു. ദാവീദിന്റെ ആവശ്യങ്ങൾ എന്താണെന്ന് പറയുന്നില്ലെങ്കിലും, തന്റെ പ്രാർത്ഥനകൾ കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യുന്ന ദൈവം എപ്പോഴും തന്നോടൊപ്പമുണ്ടാകുമെന്ന് തിരുവെഴുത്തിലുടനീളം അവൻ പ്രഖ്യാപിക്കുന്നു.

മാറ്റമില്ലാത്തവനായ ദൈവത്തെ സംബന്ധിച്ച് ഒരു അപേക്ഷയും വളരെ വലുതോ ചെറുതോ അല്ലെന്ന് ഉറപ്പിച്ചുകൊണ്ട്, അവന്റെ സ്ഥിരതയിലുള്ള നമ്മുടെ ആത്മവിശ്വാസം നമ്മുടെ അസ്ഥിരമായ വികാരങ്ങളുടെ മേൽ നടപടിയെടുക്കാൻ നമ്മെ അനുവദിക്കുന്നു. അവൻ നമ്മെ ശ്രദ്ധിക്കുന്നു. അവൻ നമുക്കുവേണ്ടി കരുതുന്നു. നാം ഉച്ചരിക്കുന്ന എല്ലാ പ്രാർത്ഥനകൾക്കും അവൻ ഉത്തരം നൽകുന്നു.